പാലക്കാട്: പിവൈപിഎ പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ “യേശുക്രിസ്തുവിന്റെ ദൈവത്വം” എന്ന വിഷയം ആസ്പദമാക്കി ഏകദിന യുവജന സമ്മേളനം പാലക്കാട് ഐപിസി ലൈറ്റ് ഹൗസ് വർക്ക് സെൻററിൽ നവംബർ 18ന് രാവിലെ 10 മുതൽ നടക്കും
ഐപിസി പാലക്കാട് മേഖല അധ്യക്ഷൻ പാസ്റ്റർ ജിമ്മി കുരിയാക്കോസ് ഉദ്‌ഘാടനം ചെയുന്ന സമ്മേളനത്തിൽ അനിൽ അയ്യപ്പൻ മുഖ്യ സന്ദേശം നൽകും. പി വൈ പി എ മേഖലാ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വർഗീസ് സെക്രട്ടറി പാസ്റ്റർ റോജി മല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകും.
വിവരങ്ങൾക്ക്: +91 9526991045