ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ശക്തമായ ഭുചലനം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.പുലര്‍ച്ചെ 2:02 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ഭൂചലനത്തിന്റെ ആഴം 5 കിലോമീറ്റര്‍ ആണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഉത്തരകാശിയിലെ സില്‍ക്യാര-ബാര്‍കോട്ട് ടണലിന്റെ ഒരു ഭാഗം ഞായറാഴ്ച രാവിലെ തകര്‍ന്നതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. 40 ഓളം തൊഴിലാളികള്‍ ഇപ്പോഴും നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.