ഗര്‍ഭഛിദ്ര വിരുദ്ധ ഭാരതത്തിലും ഉണ്ടാകണമെന്ന് നിയമം പ്രൊലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി : അമേരിക്കൻ സുപ്രീംകോടതിയുടെ ഗര്‍ഭഛിദ്ര നിരോധനത്തെ സംബന്ധിച്ച ചരിത്രവിധി ഭാരതത്തിലും ഉണ്ടാകണമെന്ന് സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. അമേരിക്ക മൂല്യാതിഷ്ഠിത ജീവിതശൈലിയിലേക്കു മടങ്ങുന്നതിന്റെ സൂചനയാണ് ലോകത്തിനു നല്‍കുന്നതെന്നും സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു ഭരണഘടനാപരമായ അവകാശം നല്‍കിയ 50 വര്‍ഷം മുമ്പത്തെ വിധി സുപ്രിംകോടതി റദ്ദാക്കിയതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവന്റെ മഹത്വം സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന വിധിയാണെന്നും വിധിയുടെ ചൈതന്യം ഉള്‍ക്കൊണ്ടു ഭാരതത്തിലും ജീവനെ ആദരിക്കുന്ന പുതിയ നിയമ നിര്‍മ്മാണം ഉണ്ടാക്കണമെന്നും പ്രോലൈഫ് ലൈഫ് അപ്പോസ്തലേറ്റ് വ്യക്തമാക്കി.
