Ultimate magazine theme for WordPress.

നൈജീരിയയിൽ വൈദികർ കൊല്ലപ്പെട്ടു

കടൂണ : കടൂണ സംസ്ഥാനത്ത് ഫാ. വിറ്റൂസ് ബോറോഗോ എന്ന വൈദികനും, എടോ സംസ്ഥാനത്ത് ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനുമാണ് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കടൂണ -കാചിയാ റോഡിന്റെ സമീപത്തുള്ള കൃഷിയിടത്തിൽ വെച്ചാണ് കടൂണ സ്റ്റേറ്റ് പോളിടെക്നിക്കിലെ ചാപ്ലിനായിരുന്ന ഫാ. വിറ്റൂസ് ബോറോഗോയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത് . 50 വയസ്സായിരുന്നു.
ഫാ. ക്രിസ്റ്റഫർ ഒഡിയയെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ റെക്ടറിയിൽ നിന്നും അക്രമകാരികൾ തട്ടിക്കൊണ്ട് പോവുകയും. അധികം വൈകാതെ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം ആച്ചി രൂപത സ്ഥിരീകരിച്ചു. സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ ചുമതലയോടൊപ്പം, ഒരു സ്കൂളിന്റെ ചുമതല കൂടി 41 വയസ്സുകാരനായ അദ്ദേഹത്തിനുണ്ടായിരുന്നു.

ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. 4650 ക്രൈസ്തവ വിശ്വാസികളാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. 2022ന്റെ ആദ്യത്തെ മൂന്നു മാസങ്ങളിൽ മാത്രം 900 ക്രൈസ്തവർക്ക് ജീവൻ നഷ്ടപ്പെട്ടു. ജൂൺ മാസം തുടക്കത്തിൽ തോക്കുധാരികൾ നൈജീരിയയിലെ ഒരു കത്തോലിക്കാ ദേവാലയവും, ബാബ്റ്റിസ്റ്റ് ദേവാലയവും ആക്രമിക്കുകയും മൂന്നു പേരെ കൊലപ്പെടുത്തുകയും, മുപ്പതിന് മുകളിൽ ആളുകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.