Official Website

വടക്കൻ നൈജീരിയയിൽ വൈദികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

0 52

കടൂണ: വടക്കൻ നൈജീരിയയിലെ കടൂണ സ്റ്റേറ്റിലെ ഇകുലു ഫാരിയിലെഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരി എന്ന വൈദികനെയാണ് തട്ടിക്കൊണ്ടുപ്പോയത്.പാചകക്കാരനെ വെടിവച്ചു കൊന്നു. തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യമായി 60 മില്യൺ നൈറ (ഏകദേശം $144,000 USD) ആവശ്യപ്പെട്ടിട്ടുണ്ട്. തോക്കുധാരികൾ തീവ്രവാദികളാണെന്ന് സംശയിക്കുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാത്രി പ്രാദേശിക സമയം 11.30 ഓടെ പ്രാദേശിക സമയം ഇടവക ഭവനത്തിൽ അതിക്രമിച്ചു കയറിയ ആയുധധാരികളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. ക്രിമിനൽ സംഘങ്ങൾ വർഷങ്ങളായി മധ്യ, വടക്ക്-പടിഞ്ഞാറൻ നൈജീരിയയിൽ സജീവമാണ്. ഗ്രാമങ്ങൾ ആക്രമിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നതു പ്രദേശത്ത് അനുദിന സംഭവമാണ്. വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍.

Comments
Loading...
%d bloggers like this: