Official Website

ഹെബ്രോൻ ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ വേദപുസ്തക പഠനം ഇന്ന് ആരംഭിക്കുന്നു

0 58

കുവൈറ്റ് : ഹെബ്രോൻ ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ വളരെ ആഴവും ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ “അന്ത്യകാല സംഭവങ്ങളും
കർത്താവിന്റെ വരവും”
എന്ന വിഷയത്തെ ആസ്പദമാക്കി നവ മാധ്യമമായ സൂമിലൂടെ ത്രിദിന വേദപുസ്തക പഠനം നടക്കുന്നു. 2022 ഫെബ്രുവരി 8,9,10 (ചൊവ്വ , ബുധൻ , വ്യാഴം ) ദിവസങ്ങളിൽ വൈകിട്ട് കുവൈറ്റ് സമയം 7 pm മുതൽ 8.45pm വരെ(ഇന്ത്യൻ സമയം 9.30pm മുതൽ 11.15pm വരെ ) നടത്തപ്പെടുന്നു. ഇന്നിന്റെ ലോകത്തിലെ ബുദ്ധിജീവികൾക്കും, ശാസ്ത്രലോകത്തിനും, ഭരണാധികാരികൾക്കും, ലോകത്തിലെ സകല പ്രമുഖന്മാർക്കും മറഞ്ഞിരിക്കുന്നതും കൃപയാൽ ദൈവമക്കൾക്ക് പരിശുദ്ധാത്മാവിനാൽ വെളുപ്പെടുത്തിരിക്കുന്നതുമായ അത്യന്തം പ്രാധാന്യമുള്ള “അന്ത്യകാല സംഭവങ്ങളും
കർത്താവിന്റെ വരവും” എന്ന വിഷയം ആനുകാലിക സംഭവവികാസങ്ങളെ ആധികാരികമായി വിലയിരുത്തി ദൈവവചന അടിസ്ഥാനത്തിൽ പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ തോമസ് മാമ്മൻ ക്ലാസ്സുകൾ നയിക്കുന്നു. ജോയിൻ ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇

https://us02web.zoom.us/j/3897496547?pwd=UmkrSGlrRUw3Y3NwSkkrbWZXUUJqUT09

Meeting ID: 3897496547
Passcode:11

Live on Middleeast Christian Youth Ministries Facebook page

Comments
Loading...
%d bloggers like this: