Ultimate magazine theme for WordPress.

ഫാ. സ്റ്റാൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്ക വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മും​ബൈ ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ​ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഫാ. ​ജോ​സ​ഫ് സേ​വ്യ​ർ സ്ഥി​രീ​ക​രി​ച്ചു.

അതേസമയം വൈദികന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നവി മുംബൈയിലെ തലോജ ജയിലില്‍ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.

നേരത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് ഫാ. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും റിപ്പോർട്ടുകളുണ്ടായിരിന്നു. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. വൈദികനെതിരെയുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും ക്യാംപെയിന്‍ നടക്കുന്നുണ്ട്.

Leave A Reply

Your email address will not be published.