ജനസംഖ്യ എണ്ണൂറു കോടിയിലേക്ക് ; ലോക ജനസംഖ്യയിൽ നിർണായക ഘട്ടം

0 223

യു എസ്:ഈ വർഷം നവംബർ പകുതിയോടെ ലോകജനസംഖ്യ എണ്ണൂറു കോടിയിലെത്തുമെന്ന റിപ്പോർട്ടുമായി ഐക്യ രാഷ്ട്രസഭ. മനുഷ്യകുലം ഒരു നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്ന ആ ദിനം അടുത്ത ആഴ്ചയിലാണ്. അതോടെ ഭൂമിയിലെ ജനസംഖ്യ 800 കോടിയാവുകയാണ്. അടുത്ത വർഷം അവസാനിക്കുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യ ആയിരിക്കും എന്ന് വിദഗ്ദ്ധർ പറയുന്നു.
ചില ദശകങ്ങളായി ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് വരും ദശകങ്ങളിലും തുടരും എന്ന് ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ വിഭാഗം പറയുന്നു. 1950 ൽ ഉണ്ടായിരുന്ന 250 കോടി ജനങ്ങൾ എന്ന ജനസംഖ്യയുടെ മൂന്നിരട്ടിയിൽ അധികമാണ് വർദ്ധിക്കുന്നത്. 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യ 850 കോടിയും 2050 ആകുമ്പോഴേക്കും 970 കോടിയുമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പ്രവചിക്കുന്നത്. 2080 ആകുമ്പോഴേക്കും 1040 കോടിയുമാകും.

Leave A Reply

Your email address will not be published.