ജറുസലേം: ഗാസ സിറ്റിയിൽ കനത്ത ആക്രമണം തുടരുന്നതിനിടെ ഹമാസ് ആയുധംവെച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ. ഹമാസ് ബന്ദികളെ വിട്ടയക്കുകയും പൂർണ്ണമായി കീഴടങ്ങുകയും ചെയ്താൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുമെന്ന് അന്നത്തെ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ വ്യക്തമാക്കി.
ഈ രണ്ട് വ്യവസ്ഥകളും അംഗീകരിക്കാതെ വെടിനിർത്തൽ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് ആളുകൾ അഭയാർഥി ക്യാമ്പുകളിൽ ദുരിതത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് ഇസ്രയേൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

Comments are closed.