Ultimate magazine theme for WordPress.

ഫ്രാന്‍സിസ് പാപ്പ വീണ്ടും യു‌എ‌ഇ സന്ദര്‍ശിക്കും

 

 

റോം: ചരിത്രം കുറിച്ച ഫ്രാന്‍സിസ് പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനം വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്ന് സൂചന. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള COP28 കോൺഫറൻസിനായി താൻ ഡിസംബർ ആദ്യ വാരത്തില്‍ ദുബായിലേക്ക് പോകുമെന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ പറഞ്ഞു. ഇറ്റാലിയൻ ടെലിവിഷൻ നെറ്റ്‌വർക്കായ RAI-യിൽ 45 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിനിടെയാണ് ഫ്രാൻസിസ് പാപ്പ യാത്രയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നാം തീയതി പുറപ്പെടുമെന്നും 3 വരെ അവിടെ തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം യാത്ര പരിപാടിയുടെ മറ്റ് വിശദാംശങ്ങളൊന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കിയിട്ടില്ല. 2019-ല്‍ ഫ്രാന്‍സിസ് പാപ്പ, യു‌എ‌ഇ സന്ദര്‍ശിച്ചിരിന്നു. 4 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പാപ്പ യു‌എ‌ഇയിലെത്തുക.

2013 ൽ മാർപാപ്പയായതിനുശേഷം അദ്ദേഹം പരിസ്ഥിതി നാശത്തെ കുറിച്ച് നിരവധി തവണ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പാപ്പ പങ്കെടുക്കുന്ന യുഎന്‍ കോണ്‍ഫറന്‍സിന് ആഗോള തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് നിരീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 2023 ലെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ 28-ാമത് സമ്മേളനം 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ യുഎഇ, ദുബൈ എക്സ്പോ സിറ്റിയിലാണ് നടക്കുക. 1992 ലെ ആദ്യത്തെ യുഎൻ കാലാവസ്ഥാ ഉടമ്പടി മുതൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണിത്.

Sharjah city AG

Comments are closed.