ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാരം ജനുവരി 5ന്

0 152

വത്തിക്കാൻ : എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതസംസ്കാരം ജനുവരി 5 വ്യാഴാഴ്ച നടക്കും. തിരുസഭ ചരിത്രത്തിലെ അത്യപൂര്‍വ്വ മൃതസംസ്കാര ചടങ്ങിനാണ് വത്തിക്കാന്‍ വേദിയാകുക. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.ഒരു മാര്‍പാപ്പ മറ്റൊരു മാര്‍പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്കു കാര്‍മ്മികത്വം വഹിക്കുന്നത് അത്യപൂര്‍വ്വ സംഭവമാണ്.
. തിങ്കളാഴ്ച രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 5 വ്യാഴാഴ്ച മൃതസംസ്കാരത്തോട് അനുബന്ധിച്ചുള്ള ബലി സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലാണ് നടത്തപ്പെടുക. ബലിയര്‍പ്പണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.