Ultimate magazine theme for WordPress.

കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ദൈവദാസന്മാരുടെ കൈത്താങ്ങായി പെന്തെക്കോസ്ത് യുവത

ഭാരതത്തിലെ പെന്തെക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പി.വൈ.സിയും കേരള സംസ്ഥാന പി.വൈ.പി.എ.യും സംയുക്തമായി കോവിഡ് ബാധിതരായി മരണപ്പെട്ട 26 ദൈവദാസന്മാരുടെ കുടുംബങ്ങൾക്കു 17000 രൂപ വീതം സാമ്പത്തിക സഹായം വിതരണം ചെയ്തു.

\’സ്നേഹ സ്പർശം\’ എന്ന പേരിൽ ന്യൂയോർക്ക് ബെത് ലെഹേം അസംബ്ലി ഓഫ് ഗോഡ് സഭയുടെ സാമ്പത്തിക സഹകരണത്തോടെ കൊവിഡ് ബാധിതരായി നിത്യതയിലേക്ക് ചേർക്കപ്പെട്ട 28 ദൈവ ദാസന്മാരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.

ചങ്ങനാശേരി ഐ.പി.സി പ്രയർ ടവറിൽ പി.വൈ.സി. ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രസ്തുത സമ്മേളനം ബഹു. പത്തനംതിട്ട എം.പി ശ്രീ. ആന്റോ ആന്റണി ഉത്ഘാടനം ചെയ്തു. അഡ്വ. ആർ. സനൽ കുമാർ സഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ന്യൂയോർക്ക് ബേത് ലഹേം ഏ.ജി. സഭയുടെ സീനിയർ ശ്രുശ്രൂഷകൻ പാസ്റ്റർ സ്റ്റീവൻ മിലാസോ, ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ് എന്നിവർ സന്ദേശം നൽകി.
ഓതറ ഇന്ത്യാ ബൈബിൾ സെമിനാരി പ്രിൻസിപ്പാൾ ഡോ. സാജു ജോസഫ് പരിഭാഷ നിർവഹിച്ചു.

ബ്രദർ ജോൺ സാമുവൽ (ഏ.ജി. ന്യൂയോർക്ക്), പി.വൈ.സി ജനറൽ പ്രസിഡൻ്റ് ബ്രദർ അജി കല്ലുങ്കൽ, പാസ്റ്റർ റെജി ചാക്കോ (ഐ.പി.സി തൃക്കണ്ണമംഗൽ) എന്നിവർ ലഘു സന്ദേശങ്ങൾ നൽകി.

ഇവാ. അജു അലക്സ് (പി.വൈ.പി.എ. സംസ്ഥാന പ്രസിഡൻ്റ്) പാസ്റ്റർ ലിജോ ജോസഫ് ( പി വൈ സി ), ബ്രദർ ജിനു വർഗ്ഗീസ് (പി.വൈ.സി. സംസ്ഥാന പ്രസിഡന്റ്), പാസ്റ്റർ ജെറി പൂവക്കാല, ബ്രദർ സന്തോഷ് എം. പീറ്റർ, പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ഡോ. ബെൻസി ജി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന പി.വൈ.പി.എ. ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു. പി.വൈ.പി.എ. & പി.വൈ.സി. എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിക്കു നേതൃത്വം നൽകി.

ഇവാ. ഷിബിൻ ജി. സാമുവൽ സ്വാഗതവും ഡോ. ബെൻസി ജി. ബാബു നന്ദിയും അറിയിച്ചു.

ഹാർവസ്റ്റ് ടി.വി. പ്രോഗ്രാം ലൈവ് ടെലികാസ്റ്റ് നിർവ്വഹിച്ചു.

Leave A Reply

Your email address will not be published.