Ultimate magazine theme for WordPress.

പാസ്റ്ററൽ ഓർഡിനേഷൻ : സഭയിൽ വിവാദം ശക്തിപ്പെടുന്നു

കാലിഫോർണിയ: സതേൺ ബാപ്റ്റിസ്റ്റ് ചർച്ച് വനിതകളെ പാസ്റ്റർമാരായി ഓർഡയിൻ ചെയ്തതിൽ സഭയിൽ വിവാദം ശക്തിപ്പെടുന്നു. ബാപ്റ്റിസ്റ്റ്
ലോകത്തിലെ ഏറ്റവും വലിയ ബാപ്റ്റിസ്റ്റ് വിഭാഗവും യുഎസിലെ രണ്ടാമത്തെ പ്രൊട്ടസ്റ്റൻറ് വിഭാഗവുമായ സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ സഭയുമായി അഫിലിയേറ്റു ചെയ്ത ഇവാഞ്ചലിക്കൽ മെഗാ ചർച്ചായ സാഡിൽബാക്ക് സഭയിൽ കഴിഞ്ഞ വർഷം മൂന്നു വനിതകൾക്ക് പാസ്റ്ററൽ ഓർഡിനേഷൻ നൽകിയിരുന്നു. സഭകളുടെ ദൈവശാസ്ത്രജ്ഞന്മാർ സഭയുടെ വിശ്വാസപ്രമാണത്തിലെ ‘പാസ്റ്റർ ‘ എന്ന പദത്തിൻ്റെ നിർവചനം വ്യക്തമാക്കി കഴിഞ്ഞയാഴ്ച പഠനരേഖ പുറത്തുവിട്ടു. ‘പാസ്റ്റർ ‘ എന്നാൽ പാസ്റ്ററൽ ഓഫീസ് നിറവേറ്റുകയും പാസ്റ്ററുടെ പ്രവർത്തനങ്ങൾ നിവർത്തിക്കുകയും ചെയ്യുന്നവൻ എന്നാണ് ബാപ്റ്റിസ്റ്റ് സഭകളുടെ നിലവിലുള്ള നിർവചനം. സഭയുടെ വിശ്വാസ പ്രസ്താവനയുടെ ആർട്ടിക്കിൾ VI അനുസരിച്ച് സഭയുടെ ആത്മീയ ശുശ്രൂഷാ സ്ഥാനങ്ങൾ പാസ്റ്റർ, ഡീക്കൻ എന്നിവയാണ്. സ്ത്രീകളും പുരുഷന്മാരും സഭയിലെ ശുശ്രൂഷകൾക്ക് കൃപയുള്ളവരാണെങ്കിലും പാസ്റ്ററൽ ശുശ്രൂഷ തിരുവചനപ്രകാരം യോഗ്യതയുള്ള പുരുഷന്മാർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.