Ultimate magazine theme for WordPress.

ആസിഡ് ആക്രമണത്തിന് ശേഷം വീണ്ടും വധശ്രമം; ഉഗാണ്ടയിൽ പാസ്റ്റർ ഉമർ മുലിന്ദെ അത്ഭുതകരമായി രക്ഷപെട്ടു

​കമ്പാല: ഉഗാണ്ടയിൽ പ്രശസ്ത സുവിശേഷകനായ പാസ്റ്റർ ഉമർ മുലിന്ദെയ്ക്ക് നേരെ ഇസ്ലാമിക തീവ്രവാദികളുടെ വീണ്ടും വധശ്രമം. സുവിശേഷ കൺവെൻഷന് ശേഷം മടങ്ങിയെത്തിയ പാസ്റ്ററുടെ വീട് അർദ്ധരാത്രിയിൽ തകർത്താണ് അക്രമികൾ അകത്തുകയറിയത്. എന്നാൽ ദൈവാനുഗ്രഹത്താൽ പാസ്റ്ററും കുടുംബവും പിൻവാതിലിലൂടെ രക്ഷപെടുകയായിരുന്നു.

​മുൻപ് 2011-ൽ ഇവർ നടത്തിയ ക്രൂരമായ ആസിഡ് ആക്രമണത്തിൽ പാസ്റ്ററുടെ മുഖം ഗുരുതരമായി പൊള്ളിയിരുന്നു. ഇസ്രായേലിൽ വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്. നിരവധി ആളുകൾ ഇദ്ദേഹത്തിലൂടെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നതാണ് തീവ്രവാദികളെ പ്രകോപിപ്പിച്ചത്.

​അതേസമയം പ്രതികളെ കണ്ടെത്താൻ ഉഗാണ്ട പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പഴയ ആസിഡ് ആക്രമണക്കേസിന്റെ ഫയലുകൾ പോലും പോലീസ് സ്റ്റേഷനിൽ നിന്ന് നഷ്ടപ്പെട്ടതായും അഴിമതിക്കാരായ ഉദ്യോഗസ്ഥർ തീവ്രവാദികൾക്ക് ഒത്താശ ചെയ്യുകയാണെന്നും പാസ്റ്റർ മുലിന്ദെ മാധ്യമങ്ങളോട് സങ്കടത്തോടെ വെളിപ്പെടുത്തി.

Sharjah city AG

Comments are closed.