Ultimate magazine theme for WordPress.

ദുബൈയ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂക്ഷകനായി പാസ്റ്റർ ഗ്ലാഡ്സൻ ജോൺ ചുമതലയേറ്റു

ദുബൈയ്: പാസ്റ്റർ ഗ്ലാഡ്സൻ ജോൺ ദുബൈയ് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) സഭയിലെ ശുശ്രൂക്ഷകനായി കഴിഞ്ഞ ദിവസം ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള പൂവത്തൂർ ദൈവ സഭയിലെ അംഗവും ടി.എം. ജോൺ, അന്നമ്മാ ജോൺ ദമ്പതികളുടെ പുത്രനുമാണ് പാസ്റ്റർ ഗ്ലാഡ്സൻ ജോൺ. കഴിഞ്ഞ 23 വർഷത്തോളമായി കേരളത്തിലും വടക്കേ ഇന്ത്യയിലുമായി സഭാ പരിപാനത്തിലായിരുന്നു. അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ തെക്കേൻപൂർ, ജനപ്പുരി (ഡൽഹി), റോഹിണി (ഡൽഹി), തിരുവല്ല, നെടുംകുഴി, കോഴിമല, കൊന്നപ്പാറ എന്നിവിടങ്ങളിൽ ശുശ്രൂക്ഷകനായിരുന്നിട്ടുണ്ട്. സെക്കുലർ വിദ്യാഭ്യാസത്തിന് പുറമേ ബാച്ചിലർ ഓഫ് തീയോളജിയിലു മാസ്റ്റർ ഓഫ് തിയോളജിയിലും ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ക്രിസ്ത്യൻ കൗൺസിലിംഗിലും, ജേർണലിസത്തിലും പഠനം പൂർത്തികരിച്ചു. വൈ.പിയുടെ സുവനീർ എഡിറ്റർ, താലന്ത് ടെസ്റ്റ് കൺവീനർ, സോണൽ കോർഡിനേറ്റർ, വൈ.പി സ്റ്റേറ്റ് ബോർഡ് മെമ്പർ, സണ്ടേസ്ക്കൂൾ സ്റ്റേറ്റ് ബോർഡ് മെമ്പർ, സുവിശേഷനാദം മാഗസിൻ എഡിറ്റോറിൽ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു . ബൈബിൾ സ്ക്കൂൾ അദ്ധ്യാപകൻ സംഘാടകൻ, നല്ലൊരു വാഗ്മികി എന്നീ നിലകളിലും ഗ്ലാഡ്സൻ ജോൺ ശ്രദ്ധേയനാണ്. ഭാര്യ: സൂസ്സമ്മ ഗ്ലാഡ്സൻ, മകൻ: ഗബ്രിയേൽ ജി. ജോൺ (വിദ്യാർത്ഥി). നിയുക്ത ശുശ്രൂക്ഷകൻ പാസ്റ്റർ ഗ്ലാഡ്സൻ ജോണിനും കുടുംബത്തിനും ദൈവം നാൾക്കുനാൾ കൃപയും ശക്തിയും ജ്ഞാനവും നൽകട്ടെയെന്ന് സഭ സെക്രട്ടറി പി.ഡി. നൈനാൻ ആശംസിച്ചു.

Leave A Reply

Your email address will not be published.