Ultimate magazine theme for WordPress.

പാസ്റ്റർ ജോർജ് വർഗീസ് കർതൃസന്നിധിയിൽ

ആനിക്കാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനും പത്തനംതിട്ട സെക്ഷൻ മുൻ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ ജോർജ് വർഗീസ് ( 80 ) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം നാളെ നവം .12 ന് നടക്കും . മുക്കൂട്ടുതറ , ഇടമൺ , ഏഴോലി , കൊറ്റനാട് , കങ്ങഴ , പഴം പള്ളി , ആനിക്കാട് , മെഴുവേലി , മേൽപ്പാടം , ചാത്തങ്കരി , പുതുശ്ശേരി കീക്കൊഴൂർ , മേക്കൊഴൂർ , മുട്ടമൺ , ഊന്നുകൽ , ഐത്തല എന്നീ സ്ഥലങ്ങളിലായി 48 വർഷം സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

സഭാ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും വിവിധയിടങ്ങളിൽ ഏറെ പ്രയത്നിച്ചു . ഭാര്യ : തങ്കമ്മ ജോർജ് മക്കൾ : ലിസി , കൊച്ചുമോൾ , പാസ്റ്റർ ജോജി ജോർജ് ( ശാരോൺ കോട്ടയം ടൗൺ സഭാ ശുശ്രൂഷകൻ ) രാജ് , ജിനോ , ബെക്കി .

Leave A Reply

Your email address will not be published.