Ultimate magazine theme for WordPress.

ബഹറിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ അന്തരിച്ചു .

മനാമ : ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു . അമേരിക്കിൽ ചികിൽസയിലായിരുന്നു . ബഹ്റൈനിൽ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു . മൂന്ന് ദിവസം അവധിയായിരിക്കും . അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിൽസയിലായിരുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് മരിച്ചതെന്ന് ബഹ്റൈൻ ഭരണകൂടം അറിയിച്ചു . മൃതദേഹം ഉടൻ ബഹ്റൈനിലെത്തിക്കും . ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ദർശനത്തിന് അനുമതി നൽകിയ ശേഷം സംസ്കരിക്കും . 1970 മുതൽ ബഹ്റൈന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ . രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വർഷം മുമ്ബാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത് .

Leave A Reply

Your email address will not be published.