Ultimate magazine theme for WordPress.

വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ സന്നദ്ധ സംഘടനകൾക്ക് കടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി . ചുരുങ്ങിയത് മൂന്നുവർഷമായി നിലവിലുള്ളതുംസന്നദ്ധപ്രവർത്തനങ്ങൾക്കായി ഇതിനകം 15 ലക്ഷംരൂപ്ചെലവഴിച്ചിട്ടുളളതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന അനുമതിയുണ്ടാകൂ .

വിദേശ സംഭാവന നിയന്ത്രണ് നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എൻജിഒ ഭാരവാഹികൾ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാ നൽകുന്നവരിൽ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയവിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട് .

വിദേശധനസഹായം സ്വീകരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്ന വ്യക്തിക്കോ ,എൻ.ജി.ഒയ്ക്കോഎഫ്.സി.ആർ.എ അക്കൗണ്ട് ഉണ്ടായിരിക്കണം . വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമായിരിക്കരുത് .

 കൂടാതെ , സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കിൽ ഭരണസമിതി അംഗങ്ങളോ സംഭാവന നൽകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ , അടുത്ത് ബന്ധുക്കളോആയിരിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിയമത്തിൽ പറയുന്നു

 

 

Leave A Reply

Your email address will not be published.