അമേത്തി : ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ജഗ്ഗീഷ്മരിലുള്ള ലൈഫ് സ്പ്രിംഗ് അസംബ്ലി ഓഫ് ഗോഡിലെ പാസ്റ്ററെയും അദ്ദേഹത്തിന്റെ ഭാര്യയെയും നാല് സഹോദരിമാരെയും പ്രാദേശിക പോലീസ് അറസ്റ്റ് ചെയ്തു.
പണം നൽകി മതം മാറ്റുന്നു എന്ന പരാതിയിന്മേലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പാസ്റ്റർ കിഷോർ ഭാര്യ റിങ്കി സഭയിലെ നാല് സഹോദരിമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ, പാസ്റ്റർ കിഷോറും ഭാര്യയും നാല് സഹോദരിമാരും സുൽത്താൻപൂർ ജില്ലാ ജയിലിലാണ്.

Comments are closed.