ഇസ്രായേലുമായി തുറന്ന ബന്ധത്തിന് തയ്യാറെന്ന് സൗദി….!

0 792

” ഇസ്രായേലുമായുള്ള ബന്ധത്തിന്റെ കാര്യത്തില് ഞങ്ങള്ക്കെന്നും തുറന്ന സമീപനമാണുള്ളത്. എന്നാല്, ഈ ബന്ധം എന്നും നിലനില്ക്കണമെങ്കില് പലസ്തീനികള്ക്ക് സ്വന്തമായ ഒരു രാഷ്ട്രം ലഭിക്കേണ്ടത് ആവശ്യമാണ്. പലസ്തീന് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവണം” – സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രായേലും പലസ്തീനും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള് ചര്ച്ച ചെയ്യുന്ന സ്ഥിതിയുണ്ടായാലേ മിഡില് ഈസ്റ്റില് സമാധാനം ഉണ്ടാവുകയെന്ന് ഇന്റര്നാഷനല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് സെക്യൂരിറ്റി സ്റ്റഡീസ് കോണ്ഫറന്സില് പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.