Ultimate magazine theme for WordPress.

ക്രിസ്തുമസ് തിരഞ്ഞെടുപ്പ് നിരസിച്ച് പാകിസ്ഥാൻ ക്രിസ്ത്യാനികൾ

ഇസ്ലാമാബാദ് : ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ധരിച്ച് ഡിസംബർ 24-ന് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്ന് ഫെഡറൽ സ്റ്റാറ്റ്യൂട്ടറി ബോഡികളിലെ ക്രിസ്ത്യൻ അംഗങ്ങൾ.
ഫെഡറൽ തലസ്ഥാനത്തെ 101 യൂണിയൻ കൗൺസിലുകളിലേക്കുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ ചെയ്തതുമുതൽ ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. 50,000-ത്തിലധികം ക്രിസ്ത്യാനികൾ ഉൾപ്പെടെ ഒരു ദശലക്ഷം വോട്ടർമാർ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കും. ഓരോ യൂണിയൻ കൗൺസിലിലും സ്ത്രീകൾ, അധഃസ്ഥിതർ, യുവാക്കൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കായി നാല് സംവരണ സീറ്റുകളാണുള്ളത്. ഇസ്ലാമാബാദിലെ ക്രിസ്ത്യൻ നിവാസികൾക്ക് പോളിംഗ് ദിവസം അനുയോജ്യമല്ല. അത് ക്രിസ്ത്യൻ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ്. പാകിസ്ഥാൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതപരമായ പരിപാടികൾ ആഘോഷിക്കാനും വോട്ടുചെയ്‌തോ മത്സരിച്ചോ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനും തുല്യ അവകാശം നൽകുന്നു, 24 നു വോട്ടിങ് നടത്തിയാൽ പള്ളികളിൽ കടന്നു പോകാനോ പിന്നീടുള്ള ക്രിസ്തുമസ് പരിപാടികളിലോ തങ്ങൾക്കു പങ്കെടുക്കാൻ കഴിയില്ലെന്നും വിശ്വാസികൾ കൂട്ടിച്ചേർത്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻസിഎച്ച്ആർ) അംഗമായ മൻസൂർ മസിഹ് നവംബർ ഒന്നിന് നൽകിയ കത്തിൽ, തിരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.