പാകിസ്ഥാനിൽ മതനിന്ദ നിയമം കർശനമാക്കുന്നു : ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവർ

0 185

ഇസ്ലാമബാദ് : പാകിസ്ഥാൻ പാർലമെന്റ് മതനിന്ദാ നിയമം ഭേദഗതി ചെയ്തു. നിയമം കൂടുതൽ കർശനമാക്കിയ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ നേതാക്കന്മാർക്കും ക്രൈസ്തവ ഗ്രൂപ്പുകളും. മതനിന്ദാ നിയമം അവകാശ ലംഘനങ്ങൾക്ക് കാരണമാകുമെന്നും മതന്യൂനപക്ഷങ്ങളെ ടാർഗെറ്റുചെയ്യാൻ ഉപയോഗിക്കുമെന്നുമാണ് ക്രൈസ്തവ നേതാക്കൾ ചുണ്ടികാണിക്കുന്നത്.ജനവരി 17-ന് ആണ് ദേശീയ അസംബ്ലി ക്രിമിനൽ നിയമങ്ങൾ (ഭേദഗതി) ബിൽ പാസാക്കിയത്.
ക്രൈസ്തവരുമായുള്ള ചെറിയ കലഹങ്ങൾ പോലും വിജയിക്കാൻ മുസ്ലീങ്ങൾ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മതനിന്ദ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രൈസ്തവ സംഘടനകൾ മതനിന്ദ നിയമം പിൻവലിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടു, എന്ന് ലാഹോറിൽ ആക്ടിവിസ്റ്റുകളുടെയും അഭിഭാഷകരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ ജേക്കബ് പറഞ്ഞു .

Leave A Reply

Your email address will not be published.