ക്രിസ്മസ്ദിന ഭീകരാക്രമണ പദ്ധതി സുരക്ഷാ സേന തകർത്തു

നാല് തീവ്രവാദികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു

0 966

ഇസ്ലാമബാദ്: ക്രിസ്മസ് ദിനത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഭീകരാക്രമണം പാകിസ്ഥാനിലെ പെഷവാറിൽ സുരക്ഷാസേന കണ്ടെത്തി തകർത്തതായി റിപ്പോർട്ട്. ഖൈബർ ജില്ലയിലെ പഖ്തുൻഖ്വയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ, നിരോധിത തീവ്രവാദ സംഘടന, ലഷ്‌കർ ഇ ഇസ്‌ലാമിന്റെ കമാൻഡറായ സാക്കിർ അഫ്രീദി ഉൾപ്പെടെ നാല് തീവ്രവാദികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 17 വ്യാഴാഴ്ച സിപയിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് അറസ്റ്റ് നടന്നത്. തീവ്രവാദികൾക്കൊപ്പം മൂന്ന് ആത്മഹത്യ ജാക്കറ്റുകളും ആറ് സ്ഫോടകവസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തു. ക്രിസ്ത്യാനികളെയും അവരുടെ ആരാധനാലയങ്ങളെയും പാശ്ചാത്യരുടെ പ്രതിനിധികളായി തീവ്രവാദികൾ വീക്ഷിക്കുകയും രാഷ്ട്രീയ പ്രസ്താവനകൾ നടത്താൻ അവരെ ലക്ഷ്യമിടുകയും ചെയ്യുന്നു. 2013 സെപ്റ്റംബറിൽ പാകിസ്താൻ താലിബാനിൽ അംഗങ്ങളായ രണ്ട് ചാവേർ ആക്രമണകാരികൾ പെഷവാറിലെ ഓൾ സെയിന്റ്സ് ചർച്ചിനെ ആക്രമിച്ചു. ഞായറാഴ്ച ആരാധന ശുശ്രൂഷയെത്തുടർന്ന് പള്ളിയുടെ മുറ്റത്ത് ചാവേറുകൾ പൊട്ടിത്തെറിച്ച് നൂറിലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാൻ താലിബാൻ പാക്കിസ്ഥാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിനെതിരായ പ്രസ്താവനയായി ഓൾ സെയിന്റ്സ് ചർച്ചിനെ ലക്ഷ്യമിട്ടതായി പ്രസ്താവിച്ചു.

Leave A Reply

Your email address will not be published.