Ultimate magazine theme for WordPress.

പാകിസ്ഥാൻ പ്രളയദുരന്തം: സഹായമഭ്യർത്ഥിച്ച് ബിഷപ്പുമാർ

കറാച്ചി : പാകിസ്ഥാനിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആളുകൾക്ക് അടിയന്തിര സാധ്യമാഭ്യർഥിച്ച പാക്കിസ്ഥാനിലെ ബിഷപ്പുമാർ. ദുരിതബാധിതരായ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് ടെന്റുകൾ, പാർപ്പിടത്തിനുള്ള കിറ്റുകൾ, ഭക്ഷണം, ശുചിത്വം, സാനിറ്ററി വസ്തുക്കൾ, കേടാകാത്ത ഭക്ഷണവും വസ്ത്രവും എന്നിവയ്ക്ക് മാനുഷിക സഹായം അടിയന്തിരമായി ആവശ്യമാണ്. പാരിഷുകൾ, സഭകൾ, സിവിൽ പ്രൊട്ടക്ഷൻ കമ്മിറ്റികൾ, ജില്ലാ ഗവൺമെന്റുകൾ എന്നിസംഘടനകളിൽ നിന്നും സഹായം അഭ്യർഥിക്കുന്നു. കറാച്ചി രൂപതയിലെ കാരിത്താസ് ഓഫീസ് ജീവനക്കാർ അഭ്യർത്ഥനകൾ പരിശോധിച്ച് സഹായം നൽകാൻ തുടങ്ങി. പിന്തുണയ്‌ക്കായി അടിയന്തിരമായി അഭ്യർത്ഥിക്കുകയും പണമോ ഭൗതിക സഹായമോ നൽകാൻ നല്ല മനസ്സുള്ള ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നതായി കറാച്ചിയിലെ ആർച്ച് ബിഷപ്പ് ബെന്നി ട്രാവാസ് ദുരിതബാധിത മേഘല സന്ദർശിക്കവെ പറഞ്ഞു. സിന്ധ്, ബലൂചിസ്ഥാൻ, തെക്കൻ പഞ്ചാബ് പ്രവിശ്യകളിൽ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായ കനത്ത മൺസൂൺ മഴയെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം, രാജ്യം കഷ്ടതയിൽ ആണ് . പാക്കിസ്ഥാനിൽ 30 വർഷത്തിന് ശേഷമുള്ള കനത്ത മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.