പി. സി ഐ കോട്ടയം ജില്ലാ ലോക പുകയില വിരുദ്ധ ദിന സന്ദേശ യാത്ര നടത്തി
കോട്ടയം. പെന്തക്കോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 ന് അയ്മനം, തിരുവാർപ്പ്, കുമരകം, പഞ്ചായത്തുകളിലും കോട്ടയം മുനിസിപ്പാലിറ്റിയിയും സന്ദേശ യാത്ര നടത്തി. പി സി ഐ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജിതിൻ വെള്ളക്കോട് അധ്യക്ഷനായ ഉത്ഘാടന സമ്മേളനത്തിൽ പി സി ഐ കേരള പ്രയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ ഉത്ഘാടനം ചെയ്തു. വീശിഷ്ട അഥിതികൾ ആയി തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജയൻ കെ മേനോൻ, കുമരകം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി ഐ എബ്രഹാം, അയ്മനം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി അനു ഒളശ്ശ,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിർമല ജിമ്മി എന്നിവർ പങ്കെടുത്തു സന്ദേശം അറിയിച്ചു. പുകയില വിരുദ്ധ ബോധവത്കരണ ലഘുലേഖ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. റൂബി ചാക്കോയും പി സി ഐ അയ്മനം യൂണിറ്റ് രക്ഷധികാരി ശ്രീ. ഏലിയാസ് അലക്സാണ്ടറും ചേർന്ന് പ്രകാശനം ചെയ്തു. കോട്ടയം കിംസ് ഹോസ്പിറ്റലുമായി ചേർന്ന് കോട്ടയം ഗാന്ധി സ്ക്കോയറിൽ ഫ്ലാഷ് മോബും, ആരോഗ്യ ബോധവത്കരണ ക്യാമ്പയിനും, നടത്തി. ഒളശ്ശ സൗണ്ട് ഓഫ് റെവലേഷൻ ബാൻഡ് നാടൻ പാട്ടും കൊട്ടും ചേർന്നുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. പി സി ഐ ജില്ലാ യൂണിറ്റ് ഭാരവാഹികൾ ആയ പാസ്റ്റർ ബിജു ഉള്ളാട്ടിൽ, പാസ്റ്റർ കുര്യൻ ജോർജ്, പാസ്റ്റർ സാബു എബ്രഹാം, ബൈജു ജോസഫ്, ഷാൽവിൻ കെ ജെ എന്നിവർ പ്രസംഗിച്ചു.സമാപന സന്ദേശം പാസ്റ്റർ രാജീവ് ജോൺ പൂഴനാട് നൽകി. പാസ്റ്റർമാരായ ജിതിൻ വെള്ളകോട് രാജീവ് ജോൺ എന്നിവർ പ്രോഗ്രാം കോഡിനേറ്റർമാരായി പ്രവർത്തിച്ചു.
റിപ്പോർട്. രാജീവ് ജോൺ പൂഴനാട്