Ultimate magazine theme for WordPress.

സ്വർഗ്ഗത്തിൽ പോകാൻ റെഡിയാണോ എന്ന് ചോദിച്ചപ്പോൾ…. എം വി വർഗീസ് അപ്പച്ചനെ പാ. ബി മോനച്ചൻ അനുസ്മരിക്കുന്നു

“എങ്ങനെ പ്രസംഗിക്കുവാൻ പാടില്ല എന്ന് ഞാൻ മറ്റു പ്രസംഗകരിൽ നിന്ന് പഠിക്കുമായിരുന്നു ” എന്ന് പാസ്റ്റർ കെ സി ജോൺ തന്റെ ആത്മകഥയിൽ എഴുതുകയുണ്ടായി
അങ്ങനെയെങ്കിൽ ഒരു ദൈവഭൃത്യൻ എന്തായിരിക്കണം എന്തായിരിക്കരുത് എന്നതിന് ഉത്തമ മാതൃകയായിരുന്നു പാസ്റ്റർ എം വി. വർഗീസ് അപ്പച്ചൻ ജീവിതവും ഉപദേശവും ഒരുപോലെ കാത്ത ദൈവ ഭക്തൻ താഴ്മ വിനയം ദൈവഭക്തി നിഷ്കളങ്കത എന്നിവയുടെ വിളനിലമായിരുന്നു അദ്ദേഹം
തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ദൈവദാസന്മാരെ പ്പോലും എടാ പോട എന്നോ എന്തിന് പരസ്യമായി പേർ പോലും വിളിച്ച് ഞാൻ കേട്ടിട്ടില്ല അദ്ദേഹത്തേക്കാൾ വളരെ പ്രായം കുറഞ്ഞ എന്നെപ്പോലും കർത്താവിൻ്റെ വിലയേറിയ ദാസൻ പ്രിയ പാസ്റ്റർ ബി. മോനച്ചൻ എന്നു മാത്രമേ അദ്ദേഹം പൊതുവേദിയിൽ അഭിസംബോധന ചെയ്യാറുള്ളായിരുന്നു.

കേരളത്തിൽ ഇത്രയധികം വിവാഹ ശിശ്രുഷ ശവസംസ്കാര ശിശ്രുഷ ഭവന പ്രതിഷ്ഠ ശിശു പ്രതിഷ്ഠ സഭാഹാൾ , പാഴസനേജ് സമർപ്പണങൾ എന്നിവ നടത്തിയിട്ടുള്ള മറ്റൊരു പെന്തക്കോസ്ത നേതാവോ ശിശ്രൂഷകനോ ഉണ്ടോയെന്ന് സംശയമാണ്.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി എനിക്ക് അദ്ദേഹത്തോടൊപ്പം ശുശ്രൂഷയിൽ പങ്കാളിയാകാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ പിൻഗാമിയായി ആലപ്പുഴ ഡിസ്റ്റിക് ശുശ്രൂഷകൻ ആകാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഞങ്ങളുടെ ഡിസ്റ്റിക്കിൽ മിക്കവാറും വിവാഹ
ശവസംസ്കാര ശുശ്രൂഷകൾ ഞങ്ങൾ ഒന്നിച്ച് ആയിരുന്നു നടത്തിയിരുന്നത്. മിക്കവാറും മാസയോഗവും ശുശ്രൂഷകസമ്മേളനവും ഉൾപ്പെടെ എല്ലായിടത്തും പ്രധാന വചനശുശ്രൂഷ ഞാനായി രുന്ന് നടത്തിയിരുന്നത് അപ്പച്ചൻ പ്രധാന ശുശ്രൂഷ ചെയ്യുമായിരുന്നു. ഒരിക്കൽപോലും എൻ്റെ ശുശ്രൂഷയെ വിമർശിക്കുവാനോ ചെറുതാക്കാനോ തിരുത്തുവാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല പിൽക്കാലത്ത് ഈ വിധമുള്ള എല്ലാ ശുശ്രൂഷയും പക്വതയോടെ പാകതയോടെ എങ്ങനെ നടത്താമെന്ന് എനിക്ക് അദ്ദേഹത്തിൽനിന്ന് പഠിക്കാൻ കഴിഞ്ഞു. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേ അറ്റം വരെയും ഈവിധമുള്ള പ്രധാന ശുശ്രൂഷകൾക്കായി ദൈവജനം ഇപ്പോൾ എന്നെ ക്ഷണിക്കുന്നു . ദൈവകൃപയിൽ ആശ്രയിച്ച ഭംഗിയായി അവ നടത്തുവാനും കർത്താവ് എനിക്ക് കൃപ തരുന്നു

സത്യത്തിൽ അപ്പോസ്തോലനായ വിശുദ്ധ പൗലോസും നിജ പുത്രനായ തിമോത്തിയോസും പോലുള്ള ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ എൻ്റെ മിക്ക പുസ്തകത്തിലും അദ്ദേഹം ആശംസകളോ പുസ്തക അഭിപ്രായമോ എഴുതുമായിരുന്നു കുടുംബജീവിതം എന്ന എൻ്റെ പുസ്തകത്തിൽ അദ്ദേഹം എഴുതി. “എന്റെ സഹഭടനും തുല്യ ചിത്തനുമായ എന്ന ശൈലിയാണ് വിശുദ്ധ പൗലോസ് എപ്പെഫ്രൊദിസിനെ കുറിച്ച് എഴുതുന്നത് എനിക്കും കർതൃദാസൻ പാസ്റ്റർ ബി. മോനച്ചനെ കുറിച്ച് ഈ ശൈലി തന്നെയാണ് ഉള്ളത് ഇതിൽപരം എന്താ ആദരവാണ് എനിക്ക് അദ്ദേഹത്തിൽ നിന്ന് ലഭിക്കാൻ ഉള്ളത്

ഒടുവിൽ പുറത്തിറങ്ങിയ എന്റെ ആത്മാകഥാ ഗ്രന്ഥമായ വൻ കൃപയുടെ തണലിൽ എൻ ജീവിതം എന്ന പുസ്തകത്തിൽ ഹൃദയസ്പർശമായ ചില വാചകങ്ങൾ അദ്ദേഹം എഴുതുകയുണ്ടായി.

എന്നെയും എന്റെ പ്രിയ ഭാര്യ സാലിയെയും കുഞ്ഞുങ്ങളെയും അതുപോലെ എൻ്റെ സഹോദര കുടുംബങ്ങളെയും അദ്ദേഹം വളരെയധികം സ്നേഹിച്ചിരുന്നു. വ്യക്തിപരമായി എനിക്ക് ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ വിയോഗം വലിയ നഷ്ടം തന്നെയാണ്

ജീവിതത്തിൻ്റെ സയാഹന വേളയിലും അദ്ദേഹം ദൈവവചന ധ്യാനത്തിലും പ്രാർത്ഥനയിലും ഉറ്റിരുന്നിരുന്ന മരണവേള വരെ അദ്ദേഹം ബോധവാനായിരുന്നു. തൻ്റെ അരികിൽ വന്ന പേർ വിളിക്കുന്നവരെ തിരിച്ചറിയുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കഴിഞ്ഞ ഒരാഴ്ചത്തെ ശുശ്രൂഷയ്ക്കായി മസ്കറ്റിൽ പോയ എനിക്ക് അദ്ദേഹത്തെ ജീവനോടെ വന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു കർത്താവ് ആ ആഗ്രഹം സാധിപ്പിച്ചു.
ഞാൻ നാട്ടിൽ എത്തും മുമ്പ്എന്റെ സഹശിശ്രുഷകൻ പാസ്റ്റർ ജോജി രാജു അപ്പച്ചനെ കാണുവാൻ തലേദിവസം ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ “മോനച്ചൻ്റെ ആരോഗ്യസ്ഥിതി എങ്ങനെ ഉണ്ട് എന്ന് അദ്ദേഹം ചോദിച്ചതായി പറഞ്ഞു എന്തൊരു കരുതൽ അണ് അദ്ദേഹം ക്ഷീണിതനായി കിടക്കുമ്പോഴും താൻ സ്നേഹിക്കുന്നവരുടെ ആരോഗ്യ അവസ്ഥ അന്വേഷിക്കുന്നു.

ഹോസ്പിറ്റലിൽ ഞാൻ അദ്ദേഹത്തിന്റെ കിടക്കയ്ക്ക് അരികിൽ എത്തി അപ്പച്ചാ എന്ന് വിളിച്ചപ്പോൾ തന്നെ എന്നെ തിരിച്ചറിഞ്ഞു പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആമേൻ സ്തോത്രവും പറഞ്ഞു സ്വർഗ്ഗത്തിൽ പോകാൻ റെഡിയാണോ എന്ന് ചോദിച്ചപ്പോൾ റെഡി എന്ന തലയാട്ടി സ്വർഗ്ഗത്തിലെ ദൂതസംഘം അപ്പച്ചനെ എതിരെൽപ്പാൻ ഒരുങ്ങി നിൽക്കുന്നു പ്രത്യാശ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് തലയാട്ടി.
ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് പിറ്റെ ദിവസം രാവിലെ അങ്ങനെ ആ ക്രിസ്തുവിൻ്റെ ധീര സേനാനി ഉപദേശത്തിന്റെ കാവൽഭടൻ ജീവിത വസ്ത്രത്തിൽ കളങ്കം പറ്റാതെ സൂക്ഷിച്ച വിശുദ്ധൻ
ദൈവസഭയ്ക്ക് ശുശ്രൂഷക വൃന്ദത്തിനും മാതൃകയായിരുന്നു ഭക്തൻ നമ്മെ വിട്ടു ഇമ്പങ്ങളുടെ പറുദീസയിലേക്ക് തന്റെ യജമാനന്റെ സന്നിധാനത്തിലേക്ക് യാത്രയായി.

അദ്ദേഹത്തിന്റെ ആൺമക്കൾ പാസ്റ്റർ ജോർജ് വർഗീസ് മേക്കട്ട് ബ്രദർ എം വി. ഫിലിപ്പ് പെൺമക്കൾ കുടുംബം കൊച്ചുമക്കൾ എല്ലാവരും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു.
എന്റെ സുഹൃത്ത് സഹോദരൻ എം വി. ഫിലിപ്പ് തൻ്റെ ജോലി പോലും ഉപേക്ഷിച്ച് അപ്പച്ചനെ ശുശ്രൂഷാ വേദികളിൽ നിഴൽ പോലെ പിന്തുടരുന്നത് ഞാൻ ഓർക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെ ഭാര്യ ശോഭ ഫിലിപ്പ് അപ്പച്ചനെ ശുശ്രൂഷിച്ചത് സ്വന്തം പിതാവിനെ പോലെയാണ് എന്നതിന് നമ്മൾ സാക്ഷികളാണ് അപ്പച്ചൻ നൂറാം വയസ്സിലും ആരോഗ്യത്തോടെ ഇരിപ്പാൻ കാരണം ദൈവകൃപ എന്നത് കഴിഞ്ഞൽ അദ്ദേഹത്തിന് ലഭിച്ച ശുശ്രൂഷയും പരിചരണവും ആണ് എന്ന് നിസംശയം പറയാം.
ദൈവം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ബന്ധുമിത്രാധികളെ സഭാ ജനങ്ങളെ ആശ്വസിപ്പിക്കട്ടെ

ഐ. പി.സി ആലപ്പുഴ ഈസ്റ്റ ഡിസ്റ്റിക്കിനെ സംബന്ധിച്ച് പ്രിയപ്പെട്ട അപ്പച്ചൻ ചെയ്ത സേവനങ്ങളെ ഒരുകാലത്തും മറക്കുവാൻ കഴിയുകയില്ല
അവസാനമായി ഡിസ്റ്റിക്കിൻ്റെ അമ്പതാമത് കൺവെൻഷന്റെ സഭായോഗത്തിലും വിയപുരത്ത് നടന്ന മാസയോഗത്തിലും അപ്പച്ചൻ വന്ന് ദൈവവചനം ശുശ്രൂഷിച്ചു . അവ കേക്കാൻ ദൈവജനം അക്ഷമരായിരുന്നു
അദ്ദേഹത്തിൻ്റെ സാന്നിധ്യം തന്നെ ഒരു അനുഗ്രഹമായിരുന്നു

ഐ പിസി ആലപ്പുഴ ഈസ്റ്റ് ഡിസ്റ്റിക്കിന്റെ എല്ലാ പ്രത്യാശയും കുടുംബാംഗങ്ങളെ അറിയിക്കുന്നു
ബയൂലതീരത്ത് ഇമ്പങ്ങളുടെ പറുദിസയിൽ വീണ്ടും കാണാമെന്ന പ്രത്യാശയോടെ പ്രിയപ്പെട്ട എം വി വർഗീസ് അപ്പച്ചനോട് വിട പറയുന്നു.
നമ്മുടെ കർത്താവ് വരാറായി അവിടുന്ന് മായുള്ള ദിവ്യ കൂടി കാഴ്ചയിൽ നമ്മുടെ പ്രിയ പിതാവിനെയും കാണാം എന്ന പ്രത്യാശയോടെ വിട പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.