Ultimate magazine theme for WordPress.

ക്രൈസ്തവരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ

പാക്കിസ്ഥാൻ : സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണ് ക്രൈസ്തവർ തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയത്.

ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാർ നഗരം മുതൽ സിന്ധിലെ തെക്കൻ കറാച്ചി വരെ ക്രൈസ്തവർ പ്രതിഷേധവുമായി തടിച്ചുകൂടി.”ഞങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന് നീതി ആവശ്യപ്പെടുന്നു. ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. അത് ഇല്ലാതാകണം” വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഹസാര ഡിവിഷനിലെ പീസ് കമ്മിറ്റി ചെയർമാൻ നോഷെർവാൻ ഇഖ്ബാൽ പറഞ്ഞു.

Sharjah city AG

Comments are closed.