Ultimate magazine theme for WordPress.

ഒറ്റപ്പാലം സംഭവത്തിൽ പി.വൈ.സി പ്രതിഷേധിക്കുന്നു

ഒറ്റപ്പാലം സംഭവത്തിൽ പി.വൈ.സി പ്രതിഷേധിക്കുന്നു
വാണിയംകുളം : ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെൻ്ററിലെ പാസ്റ്റർ പ്രേംകുമാറിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പോലീസ് കൂട്ടാക്കുന്നില്ല. ജനുവരി 9 ശനിയാഴ്ച രാത്രി അൻപതോളം വരുന്ന ജനക്കൂട്ടം പ്രേംകുമാറിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
അക്രമിച്ചവരുടെ പേര് വിവരങ്ങൾ പ്രേംകുമാർ പൊലീസിന് നൽകിയെങ്കിലും യഥാർത്ഥ പ്രതികൾക്കെതിരെ നടപടി എടുക്കുവാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസിന്റെ ഈ അനാസ്ഥക്കെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.
പെന്തക്കോസ്ത് സഭകൾക്കും , സുവിശേഷകർക്കും എതിരെ വർധിച്ചുവരുന്ന ഇത്തരം ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. പെന്തക്കോസ്ത് യൂത്ത് കൗൺസിൽ പോലീസിന്റെ ഈ നിലപാടിനെതിരെ ശക്തമായി അപലപിച്ചു. ഇത്തരം സംഘടിത ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാൻ കഴിയില്ലെന്നും, പ്രതികളെ ഉടൻ തന്നെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം എന്നും പി.വൈ.സി ജനറൽ കമ്മിറ്റി ആവശ്യപ്പെട്ടു. പെന്തക്കോസ്ത് സമൂഹങ്ങൾക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുവാൻ പി.വൈസി ഭാരവാഹികൾ തീരുമാനിച്ചു. മുൻകാലങ്ങളിൽ പെന്തക്കോസ്ത് സമൂഹത്തിന് നൽകിയിട്ടുള്ള പരിഗണന ഈ വിഷയത്തിലും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.
സംഘടനാ വ്യത്യാസമില്ലാതെ എല്ലാ പെന്തക്കോസ്തു പ്രസ്ഥാനങ്ങളും ഇത്തരം പ്രവണതകൾക്ക് എതിരെ ഒറ്റക്കെട്ടായി നിൽക്കുവാൻ പി.വൈ.സി ആഹ്വാനം ചെയ്തു.

Leave A Reply

Your email address will not be published.