Ultimate magazine theme for WordPress.

പത്തുകൽപ്പനകൾ അമേരിക്കൻ നിയമത്തിന്റെയും സംസ്കാരത്തിന്റെയും അടിത്തറ; ഡെമോക്രാറ്റിക് ബില്ലിനെതിരെ ആഞ്ഞടിച്ച് ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട്

ടെക്സസ് : ടെക്സസിലെ പൊതുവിദ്യാലയ ക്ലാസ് മുറികളിൽ പുറപ്പാട് ഇരുപതാം അധ്യായത്തിലെ പത്തുകൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമം റദ്ദാക്കാനുള്ള ഡെമോക്രാറ്റിക് സെനറ്റർ ഹോസെ മെനെൻഡസിന്റെ ബില്ലിനെതിരെ ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകി.

പത്തുകൽപ്പനകൾ അമേരിക്കൻ നിയമത്തിന്റെയും സംസ്കാരത്തിന്റെയും അടിത്തറയാണെന്നും ഇടക്കാല തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അമേരിക്കയുടെ മതപരമായ പൈതൃകവും ചരിത്രവും വിദ്യാലയങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കമാണിതെന്നും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ ഇത് വിജയിക്കില്ലെന്നും സംഘടനാ പ്രസിഡന്റ് കെല്ലി ഷാക്കിൾഫോർഡ് വ്യക്തമാക്കി.

സ്വവർഗ്ഗ വിവാഹങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്നതിൽ വിശ്വാസപരമായ എതിർപ്പുള്ള ജഡ്ജിമാരുടെ അവകാശം ഇല്ലാതാക്കാനുള്ള നിയുക്ത ചീഫ് ജസ്റ്റിസ് മാഗി എല്ലിസിന്റെ നീക്കത്തെയും കോടതിയിൽ നേരിടുമെന്ന് ക്രൈസ്തവ മതസ്വാതന്ത്ര്യ സംഘടന അറിയിച്ചു.

Sharjah city AG

Comments are closed.