പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്ത് പാസ്റ്റർ പ്രേംകുമാറിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ 10 പേർ അറസ്റ്റിൽ. ഇവർ സംഘപരിവാർ പ്രവർത്തകരാണ്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. അമ്പതോളം വരുന്ന ആൾക്കൂട്ടം പാസ്റ്ററെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘം ചേർന്ന് മർദ്ദിച്ചതിനും വാഹനം കേടുവരുത്തിയതിനുമാണ് കേസ്. പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ യു.പി.സി യും പി.വൈ.സിയും കഴിഞ്ഞ ദിവസം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുൻ എം.പി എം.ബി രാജേഷ്, ഷൊർണൂർ എം.എൽ.എ പി.കെ ശശി എന്നിവർ എല്ലാ നിയമസഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പാസ്റ്റർ പ്രേംകുമാർ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.