Ultimate magazine theme for WordPress.

*ഹാവായിലെ പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് സഹായവുമായി ഓപ്പറേഷൻ ബ്ലെസ്സിംഗ്*

 

 

 

ഹാവായി ; ഹാവായിൽ കഴിഞ്ഞ മാർച്ചിലുണ്ടായ ശക്തമായ പ്രളയത്തിൽപ്പെട്ട് നിരവധി പാവപ്പെട്ട കുടുംബങ്ങൾ ഭവനരഹിതരായി. ഓഹു ദ്വീപിലെ ദുരിതബാധിതരെ സഹായിക്കാൻ സി.ബി.എൻ-ന്റെ ‘ഓപ്പറേഷൻ ബ്ലെസ്സിംഗ്’ വിഭാഗം ഉടൻതന്നെ രംഗത്തെത്തി. നാല് ദിവസം നീണ്ടുനിന്ന കനത്ത മഴയിൽ ഡ്രെയിനേജ് സംവിധാനങ്ങൾ തകരാറിലായതോടെയാണ് ജനവാസമേഖലകൾ വെള്ളത്തിനടിയിലായത്. കീക്കി പാഗ്ലിയോട്ടി എന്ന നാട്ടുകാരിയുടെ വീട് പൂർണ്ണമായും വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

പ്രളയത്തെത്തുടർന്ന് മലിനജലം വീടുകൾക്ക് താഴെ കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കുലേ ലിങ്കൺ എന്ന യുവതി പറഞ്ഞു. വൈയാന പോലുള്ള ഗ്രാമീണ മേഖലകളിൽ തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്നവരാണ് അധികവും. വെള്ളം ഇപ്പോൾ ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകൾക്കും കൃഷിയിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഈ പാവപ്പെട്ടവർക്ക് കഴിയുന്നില്ല. നിശ്ചിത വരുമാനത്തിൽ ജീവിക്കുന്ന തങ്ങൾക്ക് ഇത്തരം വലിയ ചിലവുകൾ താങ്ങാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Sharjah city AG

Comments are closed.