സുഡാനിലെ സൗത്ത് കോർഡോഫാൻ സംസ്ഥാനത്തുള്ള നുബ പർവതനിരകളിൽ സഭാ നേതാക്കൾക്കും ക്രൈസ്തവർക്കും നേരെ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ആക്രമണങ്ങളും വർദ്ധിച്ചുവരുന്നതായി ‘ഓപ്പൺ ഡൂഴ്സ്’ മുന്നറിയിപ്പ് നൽകുന്നു. പ്രതിസന്ധി രൂക്ഷമായ പ്രദേശത്ത് സമീപ ആഴ്ചകളിൽ കുറഞ്ഞത് രണ്ട് സഭാ നേതാക്കൾ കൊല്ലപ്പെടുകയും നിരവധി പേർ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തു.
ജൂലൈ 24-ന് ഹൈബാൻ ജില്ലയിലെ ദബ്ബിയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ എപ്പിസ്കോപ്പൽ ചർച്ച് ഓഫ് സുഡാനിലെ പാസ്റ്റർ അദേൽ ഇദ്രിസ് ജോങ്കൂൾ പിന്നീട് മരണപ്പെട്ടു. എസ്.പി.എൽ.എ-എൻ (SPLA-N) വിമത വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് സഭാ കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഗോത്ര-മത സംഘർഷങ്ങളും സുഡാനിലെ ആഭ്യന്തരയുദ്ധവും ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സഭാ നേതാക്കളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിടുന്നതിൽ നിന്നും സായുധ സംഘങ്ങൾ പിന്മാറണമെന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ബിഷപ്പ് അൽ-സിർ ഹസൻ കുക്കു ആവശ്യപ്പെട്ടു.

Comments are closed.