പെസഹാ ദിനത്തിൽ വടക്കൻ ഇസ്രായേൽ ലെബനൻ ആക്രമണത്തിനിരയായി
സമരിയ: പെസഹാ ദിനത്തിൽ വടക്കൻ ഇസ്രായേൽ ലെബനൻ ആക്രമണത്തിനിരയായി. ഏപ്രിൽ 6 രാത്രി 10 മണിക്കായിരുന്നു ആക്രമണം . ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ലെബനൻ ആസ്ഥാനമായുള്ള ഹമാസ് സേനയെയാണ് ഇസ്രായേൽനു നേരെ ആക്രമണം നടത്തിയത് . അഞ്ച് റോക്കറ്റുകൾ ഇസ്രായേലിനുള്ളിൽ പതിച്ചതായും ബാക്കിയുള്ളവ അയൺ ഡോം തകർത്തതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ജറുസലേമിലെ ടെമ്പിൾ മൗണ്ടിലെ അൽ-അഖ്‌സ മസ്ജിദിൽ തുടർച്ചയായി രണ്ട് രാത്രികളിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ഇപ്പോൾ ഈ ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ബ്രിഗേഡിയർ ജനറൽ ഹഗാരി പറഞ്ഞു . ഗാസയിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ഹമാസും ഉണ്ടായിരുന്നതായി സംശയങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട് . കൂടതെ ആക്രമണത്തിൽ ഇറാന്റെ പങ്കാളിത്തം ഐഡിഎഫ് അന്വേഷിക്കുന്നുണ്ടെന്ന് ഹഗാരി കൂട്ടിച്ചേർത്തു .
ജറുസലേമിലെ ടെമ്പിൾ മൗണ്ടിലെ അൽ-അഖ്‌സ മസ്ജിദിൽ നടന്ന ഏറ്റുമുട്ടലുകൾക്കു ശേഷം ഇസ്രായേലിനെതിരെ ഫലസ്തീൻ ഗ്രൂപ്പുകൾ സ്വീകരിക്കുന്ന എല്ലാ നടപടികളും പിന്തുണയ്ക്കുമെന്ന് ഹിസ്ബുള്ള പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് പെസഹാ ദിനമായ വ്യാഴാഴ്ച വൈകിട്ട് ആക്രമണം പൊട്ടിപ്പുറപ്പെട്ടത് .