Ultimate magazine theme for WordPress.

ഒഡീഷ മന്ത്രിസഭാ പുനഃസംഘടന: 5 വനിതകൾ ഉൾപ്പെടെ 21 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ഭുവനേശ്വർ:പുതിയ മന്ത്രിസഭായോഗം രൂപീകരിച്ചു ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് . 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി ഇന്ന് മന്ത്രിമാരുടെ കൗൺസിൽ പുനഃക്രമീകരിച്ചു, അഞ്ച് വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തി, 21 എം‌എൽ‌എമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . ഒഡീഷയിലെ 20 മന്ത്രിമാരും ശനിയാഴ്ച രാജിവച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിസഭായോഗം രൂപീകരിച്ചത്. ഭുവനേശ്വറിലെ ലോക് സേവാഭവനിലെ പുതിയ കൺവെൻഷൻ സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 13 ക്യാബിനറ്റും 8 സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ഉൾപ്പെടെ ആകെ 21 മന്ത്രിമാരാണ് നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്.

Leave A Reply

Your email address will not be published.