Official Website

ബൈക്ക് അപകടത്തിൽ അടൂർ കടമ്പനാട് സ്വദേശിയായ യുവാവ് മരിച്ചു.

0 1,330

എം സി റോഡിൽ കാരയ്ക്കാട് ഉണ്ടായ ബൈക്ക് അപകടത്തിൽ അടൂർ കടമ്പനാട് സ്വദേശിയായ യുവാവ് മരിച്ചു.

കാരയ്ക്കാട് : എം സി റോഡിൽ കാരയ്ക്കാട് ഹൈസ്കൂൾ ജംഗ്ഷന് സമീപം ബൈക്ക് റോഡ് പണി നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡുകളിൽ തട്ടി മറിഞ്ഞ് യുവാവ് മരിച്ചു. അടൂർ കടമ്പനാട് വലിയേടത്ത് ഷിനു ഭവനിൽ ഷിനു ഡാനിയേലാണ് (28 വയസ്സ് ) മരിച്ചത്. സെപ്റ്റംബർ 12 ശനിയാഴ്ച രാത്രി 9 മണിയോടെ കാരയ്ക്കാട് ഹൈസ്ക്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം. മൃതദേഹം പന്തളം സി. എം ആശുപത്രിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക.

Comments
Loading...
%d bloggers like this: