തുവയൂർ വി.സി എസ്സ് ഭവനിൽ ശ്രീമതി. അന്നമ്മ സാമുവേൽ (88) നിര്യാതയായി. വളളിവിളിയിൽ പരേതനായ വി.സി സാമുവേലിൻ്റെ ഭാര്യയാണ്.
ദീർഘ വർഷങ്ങൾ *ആരോഗ്യ വകുപ്പിൽ *നേഴ്സിംങ് സ്കൂൾ പ്രിൻസിപ്പലായും ഡിസ്ട്രിക്ട് പബ്ളിക്ക് ഹെൽത്ത് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു നീണ്ട 34 വർഷത്തെ പൊതു ജന ആരോഗ്യ മേഖലയിൽ സാമൂഹിക പ്രതിബദ്ധതയോടെ സർക്കാർ സേവന രംഗത്ത് മികവാർന്ന പ്രവർത്തനത്തിന് മാതൃകയായി.
ആതുര, സാമൂഹിക ജീവകാരുണ്യ മേഖലയിൽ
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചു
ഇന്ത്യാ (പൂർണ്ണ *സുവിശേഷ ) ദൈവസഭാ
തുവയൂർ സഭാംഗമാണ്.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ ബോർഡ് മെമ്പറായും എൽ. ഡബ്ള്യു. ഡി. യുടെ ഡിസ്ട്രിക്ട് ഓർഗനൈസറായും ദീർഘ വർഷങ്ങൾ സോദരീ സമാജത്തിന് മഹനീയമായ നേതൃത്വം നൽകി. സുവിശേഷ ദർശനവും, നേതൃത്വ ശേഷിയും സമന്വയിപ്പിച്ച് കർമ്മനിരതമായി പ്രേക്ഷിത ദൗത്യത്തിൽ കരണീയ മാതൃക കാണിച്ച അന്നമ്മ സാമുവേൽ ഒരു ഉത്തമ ക്രിസ്തു ഭക്തയായി, വിശ്വാസ വീഥിയിലെ വിശ്വസ്ത സാക്ഷിയായി നില നിന്നു എന്നുള്ളത് സ്മരണീയമാണ്.
അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോണ്‍ സാമുവേലിൻ്റെ ( ജെ.എസ്സ് അടൂരിൻ്റെ ) മാതാവാണ്. യു.എൻ മുൻ ഡയറക്ടറും, ബോധിഗ്രാം ഇന്ത്യ ഫൗൺണ്ടേഷൻ്റെ സ്ഥാപകനുമാണ് ജോൺ സാമുവൽ.
സഹോദരി റേയ്ച്ചൽ മാത്യു ന്യൂസിലാൻ്റിൽ
ഡോ. മാത്യു മത്തായി
ഡോ. ബീന തോമസ് തരകൻ എന്നിവർ ജാമാതാക്കൾ
സംസ്കാര ശുശ്രൂഷകൾ വ്യാഴം രാവിലെ 10 മുതൽ തുവയൂർ
മാഞ്ഞാലി ബോധിഗ്രാമിൽ