Ultimate magazine theme for WordPress.

അമേരിക്കയിലെ ക്രൈസ്തവരുടെ എണ്ണത്തിൽ 10 വർഷത്തിനിടെ 20 ലക്ഷത്തിന്റെ വർദ്ധനവ് : പുതിയ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ക്രൈസ്തവരുടെ എണ്ണത്തിൽ 10 വർഷത്തിനിടെ 20 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്നു വ്യക്തമാക്കുന്ന പുതിയ സർവ്വേ റിപ്പോർട്ട് പുറത്ത്. അസോസിയേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിഷൻസ് ഓഫ് അമേരിക്കൻ റിലീജിയസ് ബോഡീസ് ആണ് യുഎസ് റിലീജിയൻ സെൻസസ് എന്ന പേരിൽ 372 മതവിഭാഗങ്ങളിലെ മത വിശ്വാസികളുടെ കണക്കെടുപ്പ് നടത്തിയത്. പത്തുവർഷം കൂടുമ്പോൾ നടത്തുന്ന സർവ്വേയുടെ ഇത്തവണത്തെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ആറുകോടി 20 ലക്ഷത്തിനടുത്ത് ക്രൈസ്തവ വിശ്വാസികളാണ് അമേരിക്കയിൽ ഉള്ളത്. 36 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മതവിശ്വാസികളുള്ള സമൂഹവും ക്രൈസ്തവ സഭയാണ്. 2020ലെ സർവേ റിപ്പോർട്ട് പ്രകാരം ആറുകോടി പത്ത് ലക്ഷം വിശ്വാസികളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 18.7 ശതമാനം വരും. പ്രദേശങ്ങളുടെ കണക്കെടുക്കുമ്പോഴാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഏറ്റവും കൂടുതൽ മാറ്റങ്ങൾ പ്രകടമാകുന്നതെന്ന് സർവ്വേയുടെ ഭാഗമായിരുന്ന ക്ലിഫോർഡ് ഗ്രാമിച്ച് പറയുന്നു. ദക്ഷിണ അമേരിക്കയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ക്രൈസ്തവർ ജീവിക്കുന്ന പ്രദേശമെന്നും, മിസ്സൌറി, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സതേൺ ബാപ്റ്റിസ്റ്റ് അംഗങ്ങളെക്കാൾ കൂടുതൽ ക്രൈസ്തവ വിശ്വാസികളാണ് അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ അമേരിക്കയിലാണ് ക്രൈസ്തവരുടെ എണ്ണം കൂടുതൽ വർദ്ധിച്ചതായി കാണുന്നത്.

Leave A Reply

Your email address will not be published.