കൊച്ചി:എഐ കാമറകള്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ക്ലിക്ക് ചെയ്ത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കല്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. എഐ സോഫ്റ്റ് വെയറും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്സൈറ്റും സംയോജിപ്പിപ്പിച്ച് സോഫ്റ്റ് വെയര്‍ പ്രശ്നം പരിഹരിച്ചതോടെയാണ് നടപടികള്‍ പുനരാരംഭിക്കുന്നത്. 240 കോടിയുടെ പദ്ധതിയില്‍ ക്യാമറകള്‍ മുമ്പേ സ്ഥാപിച്ചിരുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 722 എഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം സ്വയം കണ്ടെത്തല്‍, ചിത്രസഹിതം നോട്ടീസ് തയ്യാറാക്കല്‍, ഉടമയുടെ നമ്പറിലേക്ക് മെസേജ്, വിലാസത്തിലേക്ക് നോട്ടീസും ചലാനും തയ്യാറാക്കല്‍, പരിവാഹന്‍ സൈറ്റിലേക്ക് കുറ്റകൃത്യങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കാമറയും സോഫ്റ്റ് വെയറും സ്വയം ചെയ്തുന്നതാണ് പദ്ധതി.
240 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വാഹനത്തിന്റെ വരെ നമ്പര്‍ പ്ലേറ്റ് ഒപ്പിയെടുക്കാന്‍ കഴിയുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിലെ നിയമലംഘനങ്ങളും കണ്ടെത്താം. പിഴ ഓണ്‍ലൈനായും അക്ഷയ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അങ്ങനെയായാൽ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയില്‍ അടയ്‌ക്കേണ്ടി വരും
Related Posts