Official Website

മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ; അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് അമേരിക്ക

0 254

പോങ്യാങ്: ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ.ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു.അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി വര്‍ധിക്കുന്ന തരത്തില്‍ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് അമേരിക്കയുടെ ഇന്‍ഡോ പസഫിക് കമാന്‍ഡ് മേധാവി പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. 1500 കിലോ മീറ്റര്‍ ദൂരപരിധി വരെ മിസൈലുകള്‍ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ന്യൂക്ലിയര്‍, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന ഒന്നും ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം.

Comments
Loading...
%d bloggers like this: