Ultimate magazine theme for WordPress.

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ.

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഏപ്രിൽ 14 ബുധൻ മുതൽ 17 ശനി വരെ വൈകുന്നേരം 6:30 മുതൽ 9 വരെ ചിങ്ങവനം ബഥേസ്ഥാ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ വി. ഏ തമ്പി ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റേഴ്സ് വി.റ്റി. ഏബ്രഹാം ( സുപ്രണ്ടന്റ്, ഏ.ജി മലബാർ ഡിസ്ട്രിക്റ്റ്), ആർ. ഏബ്രഹാം, ബിജു തമ്പി, റ്റി.എം കുരുവിള, പ്രിൻസ് തോമസ്, ബിനു തമ്പി, അനീഷ് തോമസ്, ഷിബു മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ആരാധനയ്ക്ക് നേതൃത്വം നല്കും. കോവിഡ് മാനദന്ധങ്ങൾ പാലിച്ച് ക്രമീകരിക്കുന്ന ഈ കൺവെൻഷനിൽ 200 പേർക്ക് നേരിട്ട് പങ്കെടുക്കുവാനും Zoom, Fb live, power vision തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെയും കൺവെൻഷനിൽ പങ്കെടുക്കുവാനുള്ള അവസരമാണ് ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷനു വേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു. കൺവെൻഷനു വേണ്ടി കമ്മറ്റി

Leave A Reply

Your email address will not be published.