Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 6 മുതൽ 10 വരെ ചിങ്ങവനത്ത്

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ 2027-ലെ ജനറൽ കൺവൻഷൻ ജനുവരി 6 മുതൽ 10 വരെ ചിങ്ങവനം ബെഥെസ്ദാ നഗറിൽ നടക്കും. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിൽ വിവിധ ആത്മീയ സമ്മേളനങ്ങൾ, പ്രത്യേക യോഗങ്ങൾ, സംയുക്ത ആരാധന എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

പാസ്റ്റർ ആർ. എബ്രഹാം (ന്യൂഡൽഹി), പാസ്റ്റർ ബിജു തമ്പി (മുംബൈ), പാസ്റ്റർ പോൾ ടി. മാത്യൂസ് (ഉദയ്പൂർ), പാസ്റ്റർ സാം ടി. വർഗീസ് (തിരുവനന്തപുരം), പാസ്റ്റർ റ്റി. എം. കുരുവിള (കോട്ടയം), സിസ്റ്റർ സിസി ബാബു ജോൺ (എറണാകുളം) തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. മറ്റു പ്രമുഖ ദൈവദാസന്മാരും പ്രസംഗകരായിരിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും.

കൺവൻഷനോടനുബന്ധിച്ച് മിഷൻ മീറ്റിംഗ്, പവർ കോൺഫറൻസ്, ലേഡീസ് മീറ്റിംഗ്, വൈ.പി.സി.എ. സമ്മേളനം, സൺഡേ സ്കൂൾ മീറ്റിംഗ്, NICOG ഗ്ലോബൽ മീറ്റിംഗ്, യൂത്ത് റിവൈവൽ മീറ്റിംഗ് എന്നിവയും നടക്കും. വിവിധ സെഷനുകളിലായി സംയുക്ത ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.

കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കൺവൻഷനിൽ പങ്കെടുക്കാൻ വിശ്വാസികളെയും ദൈവദാസന്മാരെയും സംഘാടകർ സ്നേഹപൂർവം ക്ഷണിച്ചു.

**NICOG മീഡിയ ഡിപ്പാർട്ട്മെന്റ്**

Sharjah city AG

Comments are closed.