പാരീസ്: ഫ്രാൻസിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി ഔദ്യോഗിക കണക്ക്. 2025-ൽ മാത്രം 843 സംഭവങ്ങൾ രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വർധന.
ആരാധനാലയങ്ങൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരെയുള്ള തീവെപ്പ്, നശീകരണം, അപമാനിക്കൽ എന്നിവയാണ് ഭൂരിഭാഗം സംഭവങ്ങളും. വ്യക്തികൾക്കെതിരായ അതിക്രമങ്ങൾ 70 ശതമാനം വർധിച്ചപ്പോൾ പുരോഹിതർക്കും സഭാ ഉദ്യോഗസ്ഥർക്കുമെതിരായ ശാരീരിക ആക്രമണങ്ങൾ നാലിരട്ടിയായി.
പള്ളികൾക്ക് കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടതായി പാരീസ് ക്രിസ്ത്യൻ സെന്റർ പാസ്റ്റർ ഡൊറോത്തി റാജിയ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പുതിയ തലമുറയുൾപ്പെടെ കൂടുതൽ പേർ വിശ്വാസജീവിതത്തിലേക്ക് കടന്നുവരുന്നതായി അവർ പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.