Ultimate magazine theme for WordPress.

സുവിശേഷ യോഗവും സംഗീത സന്ധ്യയും

മണർകാട് : യുണൈറ്റഡ് അസംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ ബെഥേൽ ചർച്ച് വല്ല്യഊഴവും പിസിഐ കോട്ടയം ജില്ലയും സംയുക്തമായി നവം. 20,21,22 തീയതികളിൽ സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും മണർകാട് ഗ്രാമപഞ്ചായത്ത്‌ ഗ്രൗണ്ടിൽ നടത്തും. യുഎഐ ജനറൽ പ്രസിഡന്റും പിസിഐ ജില്ലാ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ റ്റി വി തോമസ് ഉത്ഘാടനം ചെയ്യും.

കർത്താവിന്റെ രണ്ടാം വരവും അനന്തര സംഭവങ്ങളും എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർ പി ജി റോബിൻസൺ (ഗൂഡല്ലൂർ) പ്രസംഗിക്കും.ഗ്രാസിയ വോയിസ്‌ ഗാനങ്ങൾ ആലപിക്കും. ദിവസവും രാവിലെ ആറുമുതൽ ആരംഭിക്കും. ശനിയാഴ്ച മണർകാട് വല്ല്യഊഴം ദൈവസഭയിൽ പവർ കോൺഫറൻസ് ഉണ്ടായിരിക്കും.

ബ്രദർ സിജു വർഗീസ്, ബ്രദർ മനു ജോൺ, പാസ്റ്റർ ജോബി എം ബി, പാസ്റ്റർ ജോജി ജോസഫ് തുടങ്ങിയവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. പാസ്റ്റർമാരായ അനീഷ് പാമ്പാടി, ജിബിൻ സി ബേബി,കുര്യൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.

 

വാർത്ത: അനീഷ് പാമ്പാടി

Sharjah city AG

Comments are closed.