Ultimate magazine theme for WordPress.

ഇന്ന് ഡിസംബർ 23- ദേശീയ കർഷക ദിനം

കർഷകരെ ബഹുമാനിക്കാൻ ഉള്ളതാകട്ടെ ഈ കർഷക ദിനം

ഇന്ന് ഡിസംബർ 23- ദേശീയ കർഷക ദിനം, കർഷക കുടുംബത്തിൽ ജനിച്ചു മുഖ്യ മന്ത്രിയായും പിന്നീട് ആഭ്യന്തര മന്ത്രിയായും, ധനമന്ത്രിയായും ഉപപ്രധാന മന്ത്രിയായും, ഒടുവിൽ പ്രധാന മന്ത്രിപദം വരെ അലങ്കരിച്ച സാദാരണകാരനായ ചൗധരി ചരൺ സിംഗിന്റെ ജന്മദിനമാണ് ദേശീയ കർഷക ദിനമായി ഇന്ത്യയിൽ ആചരിക്കുന്നത് . ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാന മന്ത്രി ആയിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾക്കായി നിലകൊണ്ട നേതാവായിരുന്നു. അവരുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്തു. കർഷകൻ എന്ന് അറിയപെടാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. ഈ വർഷത്തെ ദേശീയ കർഷക ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. തലസ്ഥാന നഗരിയിൽ പതിനായിരക്കണക്കിന് കർഷകർ രാവും പകലുമില്ലാതെ സമരം ചെയ്യുകയാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെയും, കാർഷിക നിയമങ്ങൾക്കെതിരെയും. രാജ്യത്തിൻറെ നട്ടെല്ലുകൂടിയായ കർഷകരെ ആദരിക്കാൻ ആകട്ടെ ഈ കർഷക ദിനം.

1 Comment
  1. XZrCrBjZ says

    propecia walgreens Role of cytokines in endometriosis

Leave A Reply

Your email address will not be published.