Official Website

ക്രിസ്തുമസ്ദിനത്തിൽ യൂറോപ്പിലും ബ്രിട്ടനിലും ആക്രമണങ്ങള്‍ക്കു ISIS ഒരുങ്ങുന്നു

യു.കെ ചാരസംഘടനയുടെ മുന്നറിയിപ്പ്

0 518

ലണ്ടന്‍: ക്രിസ്തുമസിന് യൂറോപ്പ്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാന്‍ 15 ISIS (ഇസ്ലാമിക് സ്റ്റേറ്റ്) പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് ചാരസംഘടനയായ M16-ന്റെ തലവന്‍ ഐഡന്‍ ഡീന്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി വീക്ക് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ലിബിയയില്‍ നിന്നും വടക്കന്‍ സിറിയയില്‍ നിന്നുമുള്ള തീവ്രവാദികളെ തുര്‍ക്കി വഴിയും മെഡിറ്ററേനിയന്‍ വഴിയും യൂറോപ്പിലേക്ക് അയക്കുവാൻ ഐസിസ് തലവന്‍ അബു ഒമര്‍ അല്‍-ഷിഷാനിയാണ് പദ്ധതി ഇട്ടിരിക്കുന്നതെന്ന് ഐഡന്‍ ഡീനിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന സാഹചര്യം തീവ്രവാദി ആക്രമണങ്ങള്‍ക്ക് അനുകൂലമാണെന്നും മനസ്സിലാക്കി തീവ്രവാദികള്‍ അവസരം മുതലാക്കാൻ സാധ്യതയുണ്ടെന്നും എട്ടു വര്‍ഷത്തോളം അല്‍ക്വയ്ദ തീവ്രവാദി സംഘടനയെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഐഡന്‍ ഡീന്‍ തുടർന്നു പറഞ്ഞു. ഗൂഡാലോചന നടത്തുന്നതു പോലെയോ, അസാധാരണമായ രീതിയിലുള്ള അടയാളങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാലോ, സംശയാസ്പദമായ രീതിയില്‍ അസാധാരണ വലുപ്പമുള്ള ബാഗേജുമായി നടക്കുന്നവരെ കണ്ടാലോ ഉടന്‍ തന്നെ പോലീസിനെ അറിയക്കണമെന്ന് അദ്ദേഹം ലണ്ടന്‍ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments
Loading...
%d bloggers like this: