മുപ്പിനി കൺവൻഷൻ നവംബർ 16 മുതൽ
നിലമ്പൂർ : ഐപിസി ശാലേം മുപ്പിനി സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 16 മുതൽ18 വരെ കൺവെൻഷൻ നടക്കും. ഐപിസി നിലമ്പൂർ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പി.സി ചെറിയാൻ റാന്നി, പാസ്റ്റർ അനീഷ് തോമസ് പവർവിഷൻ, പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും.ശാലേം വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും.