Ultimate magazine theme for WordPress.

ദൗത്യ ബോധത്തോടെ മുന്നേറുക: ഡോ.ജോർജ് വെർവർ

വയനാട് : ദൗത്യ ബോധത്തോടെ നാം കൂടതൽ മുന്നേറേണ്ട സമയത്താണ് എത്തി നിൽക്കുന്നത് എന്ന് വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനെയും ചർച്ച് ലീഡേഴ്സിനെയും യുവജനങ്ങളെയും ഉദ്ബോധിപ്പിച്ചു. ജൂൺ 16ന് ഇന്ത്യൻ സമയം വൈകിട്ട് 6.40 ന് ആരംഭിച്ചക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ചിൽ പ്രസിദ്ധ ക്രിസ്തീയ ഗായകൻ സുനിൽ സോളമൻ ടീം ഗാന വിരുന്നൊരുക്കി. ജോർജ് വെർവർ 84-ാം വയസിലേക്ക് പ്രവേശിക്കുന്നതിനാൽ ഇന്ത്യയിലെ വിവിധ സഭാ/ സംഘടനാ നേതാക്കളായഡോ. ടി. വൽസൻ എബ്രഹാം ,
പാസ്റ്റർ.ജോൺ തോമസ് , പാസ്റ്റർ . ടി.ജെ. സാമുവൽ ,
ബ്രദർ. പീ. ജീ. വർഗ്ഗീസ്, ഡോ. ഒ.എം. രാജുക്കുട്ടി, ഡോ.കെ. മുരളീധർ , ഡോ. ജോർജ് സി. കുരുവിള, എന്നിവർ പ്രാർത്ഥനാ ആശംസകൾ നേർന്നു.ഈ സ്നേഹത്തിനും ഹൃദ്യമായവാക്കുകൾക്കുംഇടറിയ കണ്ഠത്തോടെ നന്ദി പറയാനും അദ്ദേഹം മറന്നില്ല.തുടർന്ന് തൊണ്ണൂറ് മിനുറ്റ് സമയം വെർവർ പ്രസംഗിച്ചു. ബ്രദർ. കെ.സി. ജോസഫ് (സെക്കൻറാബാദ്) പരിഭാഷ നിർവഹിച്ചു.
ഡോ. എബി.പി.മാത്യു (ബീഹാർ ), സുവി. സാജു ജോൺ മാത്യു, ഡോ.സി.റ്റി ലൂയീസ്കുട്ടി, ബ്രദർ . സി.വി.മാത്യു തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു.
924സൂംഡിവൈസുകളിലായി ആയിരത്തോളം ആളുകൾ സംബന്ധിച്ചു.
യോഗത്തിൻ്റെ മുഖ്യ സംഘാടകൻ പാസ്റ്റർ. കെ.ജെ. ജോബ് കൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റർ . കെ.കെ. മാത്യു സാഗതവും പാ.സജി മാത്യു നന്ദിയും പറഞ്ഞു.
പാസ്റ്റർമാരായ പി.സി.വർഗ്ഗീസും, സാം തോമസും പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർ വിൽസൺ ജോസഫിൻ്റെ പ്രാർത്ഥനയോടും ആശീർ വാദത്തോടും കൂടെ സമാപിച്ചു

Leave A Reply

Your email address will not be published.