അള്‍ജീരിയയിൽ മാധ്യമപ്രവര്‍ത്തനത്തില്‍ കൂടുതല്‍ നിയന്ത്രണം ; നിയമം അംഗീകരിച്ച് പാര്‍ലമെന്റ്

0 284

അള്‍ജിയേഴ്‌സ്: മാധ്യമപ്രവര്‍ത്തനത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്ന നിയമ പ്രഖ്യാപനവുമായി അള്‍ജീരിയ. മാധ്യമപ്രവര്‍ത്തകരുടെ ജോലി കര്‍ശനമാക്കുന്ന പുതിയ നിയമം വ്യാഴാഴ്ച പാര്‍ലമെന്റ് അംഗീകരിച്ചു. നിയമത്തിന്റെ നിയന്ത്രണത്തിലൂടെ മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനമാണ് ലക്ഷ്യം വെക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രസ്തുത നിയമത്തില്‍ നിരവധി നെഗറ്റീവ് പരാമര്‍ശങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് പറഞ്ഞു.
വിദേശ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായമോ മറ്റ് സഹായങ്ങളോ സ്വീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന നിയമമാണ് പ്രധാനമായും കൊണ്ടു വന്നിരിക്കുന്നത്. മാധ്യമസ്ഥാപനം വാങ്ങുന്നതില്‍ നിന്നോ, സംഭാവന ചെയ്യുന്നതില്‍ നിന്നോ ഇരട്ട പൗരത്വമുള്ളവര്‍ക്ക് അവകാശമില്ലെന്നും ഇതില്‍ പറയുന്നു.

Leave A Reply

Your email address will not be published.