ബെംഗളൂരു : രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസി(ആർ.ജി.യു.എച്ച്.എസ്) ൻ്റെ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ, ഡെൻ്റൽ, ആയുഷ്, പാരാമെഡിക്കൽ, നഴ്സിംഗ്, ഫാർമസി കോളേജുകൾ ഡിസംബർ 1 മുതൽ തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.
ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ചുമതലയുള്ള മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചതാണ് ഇക്കാര്യം.