നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല
അബുജ:നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. ടരാബാ സംസ്ഥാനത്തിലെ ഗാസോള്‍, ബാലി കൗണ്ടികളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഇരുപതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ISWAP) ആണ് ആക്രമത്തിന് പിന്നിലെന്നു കരുതപ്പെടുന്നു. ഇതിനു പുറമേ സെന്റ് ആഗ്നസ് ദേവാലയത്തിലെ മതബോധന അധ്യാപികയായ ഗിദിയോണ്‍ ത്സെഹെമ്പായെ ഓഗസ്റ്റ് 14-ന് തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് നൈജീരിയയിൽ പല ഇടങ്ങളിലായി ആക്രമണം ഉണ്ടായത്.

Comments are closed.